Wednesday, May 1, 2024
spot_img

ദുരിതത്തിനിടയിൽ മോഷണം കൂടിയായാൽ, എല്ലാം തികഞ്ഞു

മലപ്പുറം: തിരൂരില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം.
തലക്കടത്തുര്‍ വിഷ്ണു അയ്യപ്പക്ഷേത്രത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. രണ്ട് ദീപസ്തംഭങ്ങള്‍ അക്രമികൾ തകർത്തു.

മലപ്പുറം ജില്ലയിൽ പലസ്ഥലങ്ങളിലും മോഷണം നടന്നിട്ടുണ്ട്. താനാളൂര്‍ അരീക്കാട് ജുമാമസജിദ്, അരീക്കാട് കുനിയില്‍ പാറപ്പുറം തഖ്വ പള്ളി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വിവരമറിഞ്ഞത്തിയ ജനപ്രതിനിധികളും ക്ഷേത്ര, പള്ളി കമ്മിറ്റി ഭാരവാഹികളും അക്രമിക്കപ്പെട്ട എല്ലാ ആരാധനലായങ്ങളും സന്ദര്‍ശിച്ചു. അക്രമം നടത്തിയവരെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

Related Articles

Latest Articles