Friday, May 3, 2024
spot_img

പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർത്തു രാജ്യം

ദില്ലി : ഇന്ന് പതിനൊന്ന് മണിക്ക് മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ കാലാവധി അടുത്ത മൂന്നിന് അവസാനിരിക്കേ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി ഇന്ന് നടത്തിയേക്കും. കോവിഡ് പ്രതിരോധത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 24,942 ആയി.നിലവില്‍ 18,953 പേരാണ് കൊവിഡ് ബാധിച്ച്‌ രാജ്യത്ത് ചികിത്സയിലുള്ളത്. 5210 പേര്‍ രോഗ മുക്തി നേടി.അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കൊവിഡ് മരണം 779 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ക്കുള്ള മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് മാത്രം 6,817 രോഗികളാണുള്ളത്. 301 പേരാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധയേറ്റ് മരിച്ചത്.

Related Articles

Latest Articles