ദില്ലി : ലോകത്ത് കോവിഡ് 19 കൂടുതല്‍ നാശം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രിമാര്‍ സംസ്ഥാനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രാധാനമന്ത്രി ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലാണ് വ്യക്തമാക്കിയത്.
എല്ലാ മുഖ്യമന്ത്രിമാരും വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്നും ഇത് സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

