Sunday, May 19, 2024
spot_img

പ്രവാസി വ്യവസായി ജോയ് അറക്കലിന്റെ മരണത്തിൽ കുടുംബാംഗങ്ങള്‍ക്ക് പറയാൻ ഒരേ ഒരു കാര്യം…

ദുബായ് : പ്രവാസി വ്യവസായി ജോയ് അറക്കലിന്റെ മരണത്തിൽ ദുരൂഹതകളേറുമ്പോൾ കുടുംബാംഗങ്ങള്‍ക്ക് പറയാൻ ഒരേ ഒരു കാര്യം,ആ വ്യക്തിയെ കുറിച്ച്‌ മരിക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പും പറഞ്ഞിരുന്നു. കമ്പനിയുടെ വന്‍കിട പദ്ധതിയുടെ പ്രൊജക്‌ട് മാനേജരെപ്പറ്റിയാണ് ബന്ധുക്കൾ പറയുന്നത്. ..എന്നാല്‍ അദ്ദേഹത്തിന്റെ മരണുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.

ജോയ് അറക്കലിന്റെ മരണത്തിനു പിന്നില്‍ ബിസിനസ്സ് സംബന്ധമായ കാര്യങ്ങള്‍. കമ്പനിയുടെ വന്‍കിട പദ്ധതിയുടെ പ്രൊജക്‌ട് മാനേജരുടെ കുറ്റപ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതെന്നും അവര്‍ പറയുന്നു.ഷാര്‍ജയിലെ ഹംറിയ ഫ്രീസോണില്‍ എണ്ണശുദ്ധീകരണ കമ്പനി സ്ഥാപിക്കുന്നതിനായി വന്‍തുകയാണു ജോയിയുടെ ഇന്നോവ ഗ്രൂപ്പ് മുടക്കിയത്.മൊത്തം 2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായി. എന്നാല്‍, പദ്ധതിയുടെ പ്രോജക്‌ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണു ജീവനൊടുക്കിയത്. അതുതന്നെയാണു മരണകാരണം.

ജോയി അകപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്‌ അദ്ദേഹം ജീവനൊടുക്കുന്നതിന്റെ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പു ബന്ധുക്കള്‍ക്കു സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന്റെ ദിവസങ്ങൾക്ക് മുന്‍പ് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം ആദ്യമായി ജോയി അവരോട് പങ്കുവച്ചിരുന്നു. റിഫൈനറി പ്രോജക്‌ട് പൂര്‍ത്തീകരിക്കുന്നതില്‍ പ്രോജക്‌ട് ഡയറക്ടര്‍ എന്തോ വൈമുഖ്യം കാണിച്ചുവെന്നും ജോയി പറഞ്ഞത്.
പദ്ധതി നടപ്പിലായേക്കില്ല എന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങള്‍ എത്തി. കൂടുതല്‍ പണവും പ്രോജക്‌ട് ഡയറക്ടര്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയായില്ലെങ്കിലുണ്ടാകാവുന്ന വേറെ ഒരുപാട് ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ജോയി ഓര്‍ത്തിരിക്കാം. വലിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുമായിരുന്നിരിക്കാം. അല്ലെങ്കില്‍ ഇതുപോലെ സംഭവിക്കില്ലായിരുന്നു- ബന്ധുക്കള്‍ പറയുന്നു. മറ്റു പ്രശ്‌നങ്ങളൊന്നുമല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.കഴിഞ്ഞ ക്രിസ്മസിനാണ് ജോയി അവസാനമായി നാട്ടിലെത്തിയത്.

Related Articles

Latest Articles