Sunday, May 19, 2024
spot_img

പൽഘറിലെ സന്ന്യാസിമാരുടെ കൂട്ടക്കൊലയിൽ അന്വേഷണം സിബിഐയ്ക്ക്; നിർണ്ണായക നിലപാടുമായി സുപ്രീംകോടതി; കേസ് വീണ്ടും ഏപ്രിൽ 14 ന് പരിഗണിക്കും

ദില്ലി: 2020 ൽ മഹാരാഷ്ട്രയിലെ പാൽഘറിൽ വച്ച് സന്യാസിമാരെ കൂട്ടക്കൊല ചെയ്‌ത കേസിൽ അന്വേഷണം സിബിഐ യിലേക്ക്. ഏജൻസി തയ്യാറാണെങ്കിൽ സിബിഐ അന്വേഷണമാകാമെന്നും, മഹാരാഷ്ട്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കേസ് വീണ്ടും ഏപ്രിൽ 14 ന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസേറ്റെടുക്കാൻ സമ്മതമാണെന്ന് സിബിഐ അറിയിച്ചിട്ടുള്ളതിനാൽ പാൽഘർ കൂട്ടക്കൊലയിൽ ഉടൻ സിബിഐ അന്വേഷണമുണ്ടാകുമെന്ന് ഉറപ്പായി

2020 ഏപ്രിൽ 16 ന് മുംബൈയിൽ നിന്ന് സൂറത്തിലേക്ക് ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി പോകുകയായിരുന്ന സന്യാസിമാരെയാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിക്കിയത്. പോലീസുകാരുടെ മുന്നിൽ വച്ചായിരുന്നു.ആക്രമണം. അതുകൊണ്ടുതന്നെ സംസ്ഥാന പോലീസ് അന്വേഷിച്ചാൽ പ്രതികളെ ശിക്ഷിക്കാനാവില്ലെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ശിവസേന കോൺഗ്രസ് സഖ്യം സംസ്ഥാനം ഭരിക്കുമ്പോഴാണ് സന്ന്യാസിമാർക്കെതിരെ ക്രൂരമായ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Related Articles

Latest Articles