Thursday, May 16, 2024
spot_img

ബെംഗളൂരുവിൽ സമ്പൂർണ ലോക്ക്ഡൗണ്, കേസുകൾ ഇരട്ടിയാകുമെന്നു മുന്നറിയിപ്പ്

ബെംഗളൂരു : ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടെ , രോഗ പ്രതിരോധത്തില്‍ വരുന്ന ഒരു മാസം വളരെ നിര്‍ണായകമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലൂ. വരുന്ന 30 ദിവസത്തിനിടെ സംസ്ഥാനത്ത് ല്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആയതിനാൽ ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35000 കടന്നു. 613 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. 14716 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

കോവിഡ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവില്‍ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22 പുലര്‍ച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles