ബെയ്റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ വൻ സ്ഫോടനം . ദുരന്തത്തിൽ മരണ സംഖ്യ 78 ആയി ഉയർന്നു. നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്ന് സർക്കാർ വൃത്തങ്ങൾ
അറിയിച്ചു .2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഏകദേശം 240 കിലോമിറ്ററോളം ദൂരം സ്ഫോടന ശബ്ദം കേട്ടു. സ്‌ഫോടനത്തിൽ വൻ നാശഷ്ടമാണ് ബെയ്‌റൂത്തിൽ ഉണ്ടായിരിക്കുന്നത് . നിരവധി കെട്ടിടങ്ങൾ തകർന്നു . സ്‌ഫോടനത്തിൽ നിരവധി വാഹങ്ങൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടെന്നുവരെ ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.അതേസമയം, മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. ബെയ്റൂത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതിനിടെ , സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്ക. ഇത് ഒരു ആക്രമണമാണെന്ന് വിശ്വസിക്കുന്നതായും വ്യവസായമേഖലയിലെ സ്ഫോടനമാണെന്ന വാദത്തില്‍ ഭരണകര്‍ത്താക്കള്‍ക്കിടയില്‍ തന്നെ വിരുദ്ധാഭിപ്രായമാണ് കാണാനാകുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ജീവന് നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനംം രേഖപ്പെടുത്തുന്നതായും സംഭവത്തില്‍ ഇരകളായവര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനകളുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ലെബനനുമായി മികച്ച ബന്ധമാണ് അമേരിക്കയ്ക്ക് ഉള്ളത് . അതുകൊണ്ട് തന്നെ അമേരിക്കയുടെ എല്ലാവിധ സഹായങ്ങളും ലെബനന് ലഭ്യമാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

