Thursday, June 13, 2024
spot_img

ഭാരതം കരുതിയിരിക്കുക; കൊറോണ രണ്ടാം വരവിനൊരുങ്ങുന്നു?

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ലോക്ക്ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായം. ഇന്ത്യ പത്ത് ആഴ്ച ലോക്ക്ഡൗണ്‍ ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്ന് ലോകപ്രശസ്ത്ര ആരോഗ്യ പ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ ഹോര്‍ട്ടണ്‍ പറയുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റിച്ചാര്‍ഡ് അഭിപ്രായം തുറന്നുപറഞ്ഞത്. മഹാമാരി ഒരു രാജ്യത്തും ദീര്‍ഘകാലം നില്‍ക്കില്ല.പത്ത് ആഴ്ച സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും റിച്ചാര്‍ ഹോര്‍ട്ടണ്‍ വ്യക്തമാക്കി.

ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അറിയാം. എങ്കില്‍ പോലും ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടരുത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കണമെന്നും കൊറോണയുടെ രണ്ടാമതൊരു തിരിച്ചുവരവ് ഉണ്ടായാല്‍ അത് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ട് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പത്ത് ആഴ്ച വരെ തുടരണം.10 ആഴ്ചയുടെ അവസാനത്തോടെ രോഗവ്യാപനം കുറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് മാറാം. എങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്‌കുകള്‍ ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles