Thursday, October 1, 2026

ലോക്ക്ഡൗണിൽ, നടിമാർക്ക് നൃത്തമേളം

കോവിഡ് 19 പ്രചരിക്കുന്നതിനാള്‍ രാജ്യം മുഴുവന്‍ അവരുടെ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. 21 ദിവസത്തേക്കാണ് ഇന്ത്യ ലോക്ക് ഡൗണില്‍ പ്രവേശിച്ചിരിന്നത് എങ്കിലും ഇപ്പോള്‍ അത് നീട്ടിയിരിക്കുകയാണ്. നിലവില്‍ മെയ് മൂന്ന് വരെയാണ് ലോക്ക് ഡൗണ്‍. സിനിമ താരങ്ങള്‍ അവരുടെ വീട്ടില്‍ പല പല ജോലികളില്‍ മുഴുകുകയാണ്. അതെല്ലാം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവനടിമാര്‍ ചേര്‍ന്നൊരുക്കിയ ലോക്ക് ഡൗണ്‍ ഡാന്‍സ് വീഡിയോ ശ്രദ്ധേയമാവുകയാണ്.

ദുർഗ വിശ്വനാഥ്, അനുശ്രീ, അനു സിത്താര, രമ്യ നമ്പി ശന്‍, നവ്യ നായര്‍, രചന നാരായണന്‍കുട്ടി, ആശ ശരത് തുടങ്ങിയവര്‍ ആണ് പുതിയ ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുന്നത്.

Related Articles

Latest Articles