ദില്ലി: കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ കയ്യടിച്ചും മണിയടിച്ചും അഭിനന്ദിച്ച ഇന്ത്യക്കാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസിനെതിരായ പോരാട്ടം നയിക്കുന്ന എല്ലാ പൗരന്മാർക്കും രാജ്യം നന്ദി അറിയിക്കുന്നു. ഈ വലിയ ശബ്ദം നന്ദി പ്രകടനമാണ് . ദൈർഘ്യമേറിയ ഒരു പോരാട്ടത്തിലെ വിജയ മാർച്ച് കൂടിയാണ് അതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ചാണ് ഇന്ന് രാജ്യമാകെ ജനതാ കർഫ്യൂ ആചരിച്ചത്. രാജ്യവ്യാപകമായി ജനത കര്‍ഫ്യൂവിന് വലിയ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. ആളുകള്‍ പുറത്തിറങ്ങിയില്ല, ഗതാഗതം സ്തംഭിച്ചു. കടകമ്പോളങ്ങളും അടഞ്ഞുതന്നെ കിടന്നു.

