Friday, May 3, 2024
spot_img

ഭാവിഭാരതത്തിനായി, കരുതലോടെ, ദീർഘവീക്ഷണത്തോടെ ആത്മനിർഭർ ഭാരത് പാക്കേജ്

ദില്ലി: 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം. ആഴത്തിലുള്ള പഠനത്തിനുശേഷമാണ് സാമ്പത്തിക പാക്കേജ് തയാറാക്കിയതെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ചെറുകിട ഇടത്തരം മേഖലകളെ (എംഎസ്എംഇ) ഉണര്‍ത്താന്‍ സാമ്പത്തിക പാക്കേജില്‍ കൈയയച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി ഈടില്ലാ വായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

നാല് വര്‍ഷ കാലാവധിയിലാണ് വായ്പ. തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയമുണ്ട്. 100 കോടി വരെ വിറ്റുവരവുള്ള 45 ലക്ഷം സംരംഭങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.

മറ്റ് പ്രധാനപ്പെട്ട തീരുമാനങ്ങൾ:

ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപപരിധി ഉയര്‍ത്തും.

200 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഇല്ല

തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി

പണലഭ്യത ഉറപ്പാക്കാനായി 15 നപടികള്‍

പിഎഫ് സഹായം മൂന്ന് മാസത്തേക്ക് കൂടി

പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോളവിപണി കണ്ടെത്തും

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പേരിലായിരിക്കും ഈ പാക്കേജ് അറിയപ്പെടുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മത്സ്യത്തൊഴിലാളികള്‍, വ്യവസായികള്‍ തുടങ്ങി എല്ലാവര്‍ക്കും ഗുണകരമാകുന്ന പാക്കേജാണ് ഇതെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.

Related Articles

Latest Articles