ഭീമൻ യന്ത്രം 70ടൺ ഭാരം.. 44 ടയർ,32 ജീവനക്കാർ.. ആറുമാസം മുൻപ് മുംബൈയിൽനിന്നു പുറപ്പെട്ട ലോറി കേരളത്തിലെത്തി. ഒരു ദിവസം അഞ്ചു കിലോമീറ്റർ മാത്രം സഞ്ചരിക്കുന്ന വാഹനം നീങ്ങുന്നത് 44 ടയറുകളുടെ ബലത്തിൽ. റോഡിലൂടെ പോകുന്ന ലോറിയെ നിയന്ത്രിക്കുന്നത് 32 ജീവനക്കാർ. എയ്‌റോസ്‌പേസ് ഓട്ടോ ക്ലേവ് എന്ന യന്ത്രമാണ് വി.എസ്.എസ്.സി.ക്കു വേണ്ടി ലോറിയിൽ കൊണ്ടുവരുന്നത്.

