തിരുവനന്തപുരം :തന്റെ മകനും സഹപ്രവര്‍ത്തകനും കോവിഡ് മുക്തരായെന്നും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയെന്നുമുള്ള സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് സംവിധായകന്‍ പത്മകുമാര്‍. രോഗത്തിനെതിരെ പോരാടാന്‍ പ്രതിജ്ഞാബദ്ധരായ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റെല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നതായി അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കോവിഡ്-19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം എന്റെ മകന്‍ ആകാശിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ എല്‍ദോ മാത്യുവിനെയും കളമശ്ശേരി എംസിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഈ രോഗത്തിനെതിരെ പോരാടാന്‍ പ്രതിജ്ഞാബദ്ധരായ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റെല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുപാട് നന്ദിയും സ്നേഹവും. കൂടാതെ മുഴുവന്‍ ടീമിന്റെയും ക്യാപ്റ്റനോടുള്ള എന്റെ സ്നേഹം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്നും ഈ കാലത്തെ നമ്മള്‍ അതിജീവിക്കുമെന്നും പത്മകുമാര്‍ ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

