Wednesday, May 1, 2024
spot_img

മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞു.ബെവ്‌കോ ഉടൻ പൂട്ടും?

ആലപ്പുഴ: ബിവറേജസ് കോര്‍പ്പറേഷനും പ്രതിസന്ധിയിലേക്ക്. മദ്യ വില്പന കുത്തനെ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആപ്പ് ഒരു കാരണമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആപ്പ് വന്നതോടെ പല പരിമിതികളും ഉപഭോക്താക്കള്‍ക്കു ഉണ്ടായി.

സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പലര്‍ക്കും ബുക്ക് ചെയ്യാന്‍ ആകുന്നില്ല. സമയം കിട്ടുന്നതും സൗകര്യപ്രദമായ രീതിയില്‍ അല്ല എന്നുള്ളതിനാല്‍ കച്ചവടം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആറ്ഏഴ് കോടിരൂപ മാത്രമായി.
270 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്.

ഇതില്‍ 265 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ മിക്കതും നഷ്ടത്തിലായി. ബിവറേജസ് കോര്‍പ്പറേഷന് വില്‍പ്പനയുടെ 20 ശതമാനമാണ് ലഭിക്കുന്നത്. ഇതിലൂടെയാണ് ശമ്പളവും കടവാടകയുമുള്‍പ്പെടെ നല്‍കിയിരുന്നത്. വരുമാനം കുറഞ്ഞെങ്കിലും വാടകയൊന്നും കുറയാത്തതിനാല്‍ പ്രതിസന്ധിയിലാണ് കോര്‍പ്പറേഷന്‍.

Related Articles

Latest Articles