Featured

മമതാ സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ, ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ലൂ​ടെ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാണ്; മു​ഖ്യ​മ​ന്ത്രി ധ​ര്‍​ണ ഇ​രി​ക്കു​ന്ന​തി​ലും അ​പ​മാ​ന​ക​ര​മാ​യി ജ​നാ​ധി​പ​ത്യ​ത്തി​ല്‍ മ​റ്റൊ​ന്നി​ല്ലെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ്

കോ​ല്‍​ക്ക​ത്ത: ബം​ഗാ​ളിലെ മമതാ സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ, ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ലൂ​ടെ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ബം​ഗാ​ളി​ന്‍റെ മ​ണ്ണി​ല്‍ ത​ന്നെ​പ്പോ​ലെ​യൊ​രു സ​ന്യാ​സി​യെ കാ​ലു​കു​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​യു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ബം​ഗാ​ളി​ലെ പു​രു​ലി​യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി ധ​ര്‍​ണ ഇ​രി​ക്കു​ന്ന​തി​ലും അ​പ​മാ​ന​ക​ര​മാ​യി ജ​നാ​ധി​പ​ത്യ​ത്തി​ല്‍ മ​റ്റൊ​ന്നി​ല്ലെ​ന്നും യോ​ഗി പ​റ​ഞ്ഞു.

ഹെ​ലി​കോ​പ്റ്റ​റി​ല്‍ വ​ന്നി​റ​ങ്ങാ​ന്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് റോ​ഡ് മാ​ര്‍​ഗ​മാ​ണ് ജാ​ര്‍​ഖ​ണ്ഡി​ലെ ബൊ​ക്കാ​റോ​യി​ല്‍​നി​ന്നും യോ​ഗി ബം​ഗാ​ളി​ലെ​ത്തി​യ​ത്. ജാ​ര്‍​ഖ​ണ്ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ റാ​ഞ്ചി​യി​ല്‍ എ​ത്തി​യ യോ​ഗി ഇ​വി​ടെ​നി​ന്നും ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം ബൊ​ക്കാ​റോ​യി​ല്‍ വ​ന്നു. ബൊ​ക്കാ​റോ​യി​ല്‍​ നി​ന്നു റോ​ഡ് മാ​ര്‍​ഗ​മാ​ണ് പു​രു​ലി​യ​യി​ല്‍ എ​ത്തി​യ​ത്. ബൊ​ക്കാ​റോ​യ്ക്ക് അ​ടു​ത്താ​ണ് പു​രു​ലി​യ.

ബം​ഗാ​ളി​ലെ തെ​ക്ക​ന്‍ ദി​നാ​ജ്പു​രി​ലെ ബ​ലൂ​ര്‍​ഘ​ട്ടി​ലും ഹെ​ലി​കോ​പ്റ്റ​റി​ല്‍ വ​ന്നി​റ​ങ്ങാ​ന്‍ യോ​ഗി​ക്ക് നേ​ര​ത്തെ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റാ​ലി​ക്കു പി​ന്നാ​ലെ റാ​ലി ന​ട​ത്താ​നു​ള്ള യോ​ഗി​യു​ടെ നീ​ക്ക​മാ​ണ് മ​മ​ത ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ആ​ദി​ത്യ​നാ​ഥ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. മുമ്പ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​നും ബം​ഗാ​ളി​ലെ മാ​ണ്ട​യി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ഹെ​ലി​പാ​ഡി​ലാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങി​യ​ത്.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

4 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

7 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

7 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

8 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

20 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

20 hours ago