Tuesday, May 21, 2024
spot_img

മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എംടിക്ക് ഇന്ന് 87–ാം പിറന്നാൾ

തിരുവനന്തപുരം: വാക്കിനുള്ളിൽ കൊടുങ്കാറ്റുകളെ തളയ്ക്കുന്ന മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എംടി. വാസുദേവൻ നായർക്ക് ഇന്ന് 87–ാം പിറന്നാൾ. 1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മ ശ്രീമതി അമ്മാളു അമ്മയും.നാലാണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു എം.ടി.
തന്റെ ആത്മകഥാംശമുള്ള കൃതികളില്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.

ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയാവുന്ന വർഷവുമാണിത്. 1995ലാണ് അദ്ദേഹത്തിന് ‍ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. നിളയുടെ തീരത്തുപിറന്ന് കോഴിക്കോട്ടുകാരനായി മാറിയ എംടി വാസുദേവൻനായർക്ക് ഇന്ന് 87 വയസ്സ് പൂർത്തിയായി 88 തുടങ്ങുകയാണ്.

വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരൻ കൂടിയാണ് എം.ടി. വാസുദേവന്‍ നായര്‍. കര്‍മ്മ മേഖലകളിലെല്ലാം സജീവസംഭാവനകള്‍. തലമുറകളുടെ സ്‌നേഹവാത്സല്യങ്ങളും സ്‌നേഹാദരങ്ങളും ഒരേ അളവില്‍ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്രസമാനമായ വാക്കുകളെ തലമുറകള്‍ക്കായി അദ്ദേഹം കാത്തുവച്ചു

Related Articles

Latest Articles