ദില്ലി: മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നടപടി എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗ വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും അതീവ ജാഗ്രത അര്‍ഹിക്കുന്ന വിഷയമാണെന്നിരിക്കെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും വിവരങ്ങള്‍ പരസ്പരം അറിയാനും മാധ്യമങ്ങള്‍ അനിവാര്യമാണ്.
ഈ സാഹചര്യത്തില്‍ പത്ര ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കണം. അതിനുള്ള നടപടികള്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിക്കഴിഞ്ഞു.

