കണ്ണൂര്‍: ദുബായില്‍ നിന്നും നാട്ടിലെത്തിയ 3 പേര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതെ കറങ്ങി നടന്നു. ഇവർക്കെതിരെ പൊലീസ് കേസ് എടുത്തു. കേസെടുത്തു. കണ്ണൂര്‍ പടയങ്ങോട്ട് സ്വദേശിയുടെ പേരിലാണ് ഇരിട്ടി പൊലീസ് കേസെടുത്തത്.
പൊലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പുറത്ത് ഇറങ്ങി നടന്നതിനാണ് കേസ്. പെടയങ്ങോട് ഒരു പീടികയില്‍ ഇരിക്കുന്നതറിഞ്ഞ് പൊലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ പുതിയ ബസ് സ്റ്രാന്‍ഡ് പരിസരത്ത് വച്ച് മറ്റൊരാളെയും പൊലീസ് പിടികൂടി കേസെടുത്തു. 10ന് നാട്ടിലെത്തിയ ഇയാള്‍ മഞ്ചേശ്വരം സ്വദേശിയാണ്. വിദേശത്തു നിന്നും കണ്ണൂരില്‍ എത്തിയ മാവിലായി സ്വദേശിയുടെ പേരില്‍ എടക്കാട് പൊലീസ് കേസെടുത്തു.

