Tuesday, October 20, 2026

മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനം; റഷ്യൻ ഓണററി കോൺസുൽ രതീഷ് സി നായർക്ക് റഷ്യൻവിദേശകാര്യ മന്ത്രാലയത്തിന്റെ ബഹുമതി

തിരുവനന്തപുരം : തിരുവനന്തപുരത്തെ റഷ്യയുടെ ഓണററി കോൺസുലും​ റഷ്യൻ കൾച്ചറൽ സെന്ററിന്റെ ഡയറക്ടറുമായ രതീഷ്‌ സി നായർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ബഹുമതി. ഇദ്ദേഹം റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ബഹുമതിയായ ബാഡ്ജ് ഫോർ കോ-ഓപ്പറേഷന്​ അര്‍ഹനായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവറോവ്​ ഒപ്പുവച്ചു.

കോൺസുലർ രംഗത്ത്,​ പ്രത്യേകിച്ച് കോവിഡ് കാലത്ത് കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ നാട്ടിലെത്തിക്കുവാൻ ചെയ്ത സംഭാവനകളെ മുൻനിർത്തിയാണ് ഇദ്ദേഹത്തിന് ബഹുമതി നൽകിയിരിക്കുന്നത് .

കഴിഞ്ഞ ഇരുപത് വർഷമായി റഷ്യൻ കൾച്ചറൽ സെന്ററിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന രതീഷ്‌ നായർ 2008 മുതൽ റഷ്യയുടെ ഓണററി കോൺസുലാണ്.​ റഷ്യൻ പ്രസിഡന്റിന്റെ പുഷ്‌കിൻ മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് അർഹനായ ഇദ്ദേഹം തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയാണ്.

Related Articles

Latest Articles