Tuesday, October 13, 2026

അൻപതിന്റെ ശോഭയിൽ ബോളിവുഡ് നടൻ സെയ്ഫ് അലിഖാൻ ; ആശംസകളുമായി താരങ്ങളും ആരാധകരും

മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ജന്മദിനമാണ് ഇന്ന്. 1970, ഓഗസ്റ്റ് 16-ന് ന്യൂ ദില്ലിയിൽ വച്ച് പട്ടൌഡിയുടെ നവാബായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിന്റേയും മകനായിട്ടാണ് ഇദ്ദേഹത്തിന്റെ ജനനം. ഇന്ന് അമ്പത്തിന്റെ നിറവിലാണ് അദ്ദേഹം. ഇതിനോടകം താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ആശംസകൾ നേർന്ന് രംഗത്തെത്തി കഴിഞ്ഞു.

തന്റെ പിറന്നാൾ ദിനത്തിൽ അടുത്തുള്ള പ്രിയപ്പെട്ടവരോടൊപ്പം വീട്ടിൽ കേക്ക് മുറിച്ചാണ് അദ്ദേഹം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. ചടങ്ങിൽ സഹോദരി സോഹ അലി ഖാൻ, സഹോദരൻ കുനാൽ കെമ്മു, ഭാര്യ സഹോദരി കരിഷ്മ കപൂർ, അമൃത അറോറ ഭർത്താവിനൊപ്പം പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ പിറന്നാൾ ആഘോഷം.

Related Articles

Latest Articles