Wednesday, May 8, 2024
spot_img

മുംബൈ ഭീകരാക്രമണത്തിലെ പ്രധാന സൂത്രധാരൻ തഹാവൂർ റാണ അമേരിക്കയിൽ അറസ്റ്റിൽ…

2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെ ലോസ് ഏൻജലസ് പോലീസ് അറസ്റ്റ് ചെയ്തു.പാകിസ്ഥാനിൽ ജനിച്ച ഇയാൾ കനേഡിയൻ പൗരത്വമുള്ള വ്യാപാരിയാണ്.ഇന്ത്യയുടെ അഭ്യർത്ഥനയെത്തുടർന്നാണ് മറ്റൊരു കുറ്റകൃത്യത്തിൽ പങ്കെടുത്തതിനുള്ള ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ ലോസ് ഏൻജലസ്പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് അറിവ്.മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരെ അവർ ഒളിവിൽ കഴിയുന്ന രാജ്യങ്ങളിൽ വെച്ച് തന്നെ പിടികൂടി ഇന്ത്യയിൽ എത്തിച്ച് വിചാരണ ചെയ്യുന്നതിന് സജീവമായ ഇടപെടലുകളാണ് കേന്ദ്രസർക്കാർ നടത്തി വരുന്നത്.

Related Articles

Latest Articles