Monday, October 19, 2026

മുഖ്യമന്ത്രിയും ലോക്ക്ഡൗൺ ലംഘിക്കുന്നു, പാർട്ടി സെക്രട്ടേറിയറ്റിന് ആൾക്കൂട്ടം;കടുത്ത വിമർശനവുമായി ബി രാധാകൃഷ്ണമേനോൻ

തിരുവനന്തപുരം : ലോക്ക്ഡൗൺ ലംഘിച്ച് തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടത്തിയ സംഭവത്തിൽ സിപിഎം നേതാക്കൾ സമൂഹത്തിനു എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോൻ.നാല്പതോളം പേര് പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മാസ്ക് പോലും ധരിക്കാതെയാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ള സിപിഎം നേതാക്കൾ എത്തിയത്.

കേരളം നമ്പർ വൺ ആണെന്ന് പറഞ്ഞു നടക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികളെയും ഭയന്ന് കോവിഡ്19 ഒഴിഞ്ഞു പോയി എന്നല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. വൈകുന്നേരം 6 മുതൽ 7 വരെ മുഖ്യമന്ത്രി നടത്തുന്ന പ്രഭാഷണത്തിൽ കൂടി അല്ല പ്രവർത്തിയിൽ കൂടി ആവണം സമൂഹത്തിനു മാതൃക ആകേണ്ടതെന്നും ബി.രാധാകൃഷ്ണമേനോൻ പറഞ്ഞു.

പള്ളിയിൽ കുർബാനയിൽ പങ്കെടുത്തവരും ക്ഷേത്രത്തിൽ പൂജക്ക്‌ പോകുന്ന ജീവനക്കാരും നിസ്കരിക്കാൻ പോയ മുസ്ലിം വിശ്വാസിയ്ക്കും മാത്രമേ നിയമം പാലിക്കാൻ വ്യവസ്ഥ ഉള്ളോ എന്നും രാഷ്ട്രീയ പാർട്ടികളും ഭരണ സംവിധാനങ്ങളും അല്ലെ മാതൃക കാട്ടേണ്ടത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്ക് ലംഘിച്ചു യോഗം ചേർന്ന സിപിഎം നേതൃത്വത്തെ പ്രതിയാക്കി കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Previous article
Next article

Related Articles

Latest Articles