Saturday, May 18, 2024
spot_img

സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തം.. 10 ലക്ഷം വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിക്കാൻ ഒരുങ്ങി ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി ഇന്ന് കരിദിനമാചരിക്കും. സംസ്ഥാനത്തെ 10 ലക്ഷം വീടുകളിൽ പ്രതിഷേധ ജ്വാല തെളിച്ചും വാർഡ് തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .

സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിയിലേക്കും വിശ്വസ്തരിലേക്കും അന്വേഷണം നീങ്ങിയിട്ടും മുഖ്യമന്ത്രി രാജിവെക്കാത്തത് കേരള സമൂഹത്തിന് നാണക്കേടാണെന്നും വരും ദിവസങ്ങളിൽ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.

Related Articles

Latest Articles