Monday, April 29, 2024
spot_img

“മൂന്നു കാര്യങ്ങൾ” ഏറ്റവും പ്രധാനമെന്ന് പ്രധാനമന്ത്രി

ദില്ലി:കൊറോണ മഹമാരിയുടെ പശ്ചാത്തലത്തില്‍ മൂന്ന് കാര്യങ്ങളില്‍ ജനങ്ങള്‍ പരമാവധി ചര്‍ച്ചയും പങ്കാളിത്തവും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
 
‘ടെലി മെഡിസിന്‍ പുരോഗതിയാണ് ഒന്നാമത്തേത്. ടെലി മെഡിസില്‍ വലിയ തോതില്‍ ജനപ്രിയമാക്കുന്നതിന് പുതിയ മോഡലുകളെ കുറിച്ച് ചിന്തിക്കണം. അടുത്തത് ആരോഗ്യമേഖലയിലെ മെയ്ക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലെ പ്രാരംഭനേട്ടങ്ങള്‍ എനിക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നു. നമ്മുടെ ആഭ്യന്തര നിര്‍മാതാക്കള്‍ പിപിഇകളുടെ ഉത്പാദനം ആരംഭിക്കുകയും ഒരു കോടിയോളം പിപിഇ കിറ്റുകള്‍ കോവിഡ് യോദ്ധാക്കള്‍ക്ക് വിതരണം ചെയ്യുകയുമുണ്ടായി. മൂന്നാമത്തേത് ആരോഗ്യ മേഖലയിലെ ഐടി അനുബന്ധ ഉപകരങ്ങളാണ്. ‘ആരോഗ്യസേതു’ സംബന്ധിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ആരോഗ്യബോധമുള്ള 12 കോടി ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു. കൊറോണക്കെതിരായ പോരാട്ടത്തിന് ഇത് വളരെയേറെ സഹായകരമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സില്‍വര്‍ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. കോവിഡ്19-നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് മെഡിക്കല്‍ സമൂഹവും കൊറോണ യോദ്ധാക്കളുമാണ്.

കൊറോണക്കെതിരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായ അക്രമം, ദുരുപയോഗം, മോശം പെരുമാറ്റം എന്നി ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘വൈറസ് ഒരു അദൃശ്യ ശത്രുവായിരിക്കാം. എന്നാല്‍ നമ്മുടെ യോദ്ധാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ വിജയിക്കുമെന്ന് ഉറപ്പാണ്’ പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡിനെതിരായ ഇന്ത്യയുടെ ധീരമായ പോരാട്ടത്തിന്റെ വേര് മെഡിക്കല്‍ സമൂഹത്തിന്റേയും നമ്മുടെ കൊറോണ യോദ്ധാക്കളുടേയും കഠിനാധ്വാനമാണ്. യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പട്ടാളക്കാരെ പോലെ തന്നെയാണ്. അവര്‍ക്ക് പട്ടാളക്കാരുടെ യൂണിഫോം ഇല്ലെന്നെയുള്ളൂവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശാസ്ത്ര സമൂഹം എന്നിവരെ പ്രതീക്ഷയോടെയും നന്ദിയോടെയുമാണ് ലോകം നോക്കുന്നത്. ലോകം നിങ്ങളില്‍നിന്ന് പരിചരണവും ചികിത്സയും തേടുന്നു.’ അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles