Sunday, June 16, 2024
spot_img

മെഡിക്കൽ വിദ്യാർഥികളുടെയും വിരമിച്ച ഡോക്ടർമാരുടെയും സേവനം അനിവാര്യം

ദില്ലി: രാജ്യത്തെ കൊറോണ ബാധ ക്രമാതീതമായി ഉയരാതിരിക്കാന്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടേയും വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും സേവനം ആവശ്യപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈദ്യശാസ്ത്രമേഖലയിലെ അലോപ്പതി വിഭാഗത്തിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടേയും സര്‍ക്കാര്‍ സേവനമേഖലകളില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാരുടേയും സേവനമാണ് ആരോഗ്യവകുപ്പ് ഏകോപിപ്പിക്കാനുദ്ദേശിക്കുന്നത്.

ഇതുപ്രകാരം നിലവിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യസേവനം ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി കേന്ദ്ര ആരോഗ്യവകുപ്പും മെഡിക്കല്‍ കൗണ്‍സിലും നല്‍കിക്കഴിഞ്ഞു.

അലോപ്പതി മേഖലയിലെ അനസ്തേഷ്യ, പള്‍മണോളജി, കാര്‍ഡിയോളജി, റേഡിയോളജി മേഖലയില്‍ അവസാന വര്‍ഷപരീക്ഷ എഴുതാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് ബോര്‍ഡിന്റെ പ്രത്യേകാനുമതിയാണ് നല്‍കുന്നത്. ഇവര്‍ക്കെല്ലാം ‘ബോര്‍ഡ് സര്‍ട്ടിഫൈഡ്’ ബിരുദം സേവനത്തെ മാനിച്ചുകൊണ്ട് നല്‍കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ രാജ്യത്ത് 50,000 ഇത്തരം ഡോക്ടര്‍മാരുടെ സേവനം അധികമായി ലഭിക്കും.

നിലവില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളിലാണ് കൊറോണയക്ക് മാത്രമായി പ്രത്യേകം ആശുപത്രികള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവ കൂടാതെ നിരവധി സ്വകാര്യ ആശുപത്രികളിലെ വാര്‍ഡുകള്‍ ഏറ്റെടുത്തതായി കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

Related Articles

Latest Articles