Monday, October 5, 2026

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് പക്ഷി ഇടിച്ചത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും പകരം വിമാനം ഏര്‍പ്പെടുത്താനുള്ള ശ്രമം തുടരുന്നതായും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ഗ്വാളിയോറിലെ ഹോട്ടലുകളില്‍ താല്‍ക്കാലികമായി പാര്‍പ്പിച്ചതായും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു.

ഗ്വാളിയോറില്‍ വിമാനം വൈകുന്നതില്‍ എയര്‍ ഇന്ത്യാ എക്‌സപ്രസ് ഖേദം രേഖപ്പെടുത്തി. എയര്‍ലൈനിന്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഖേദമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതിഥികളുടെ സുരക്ഷയ്ക്കും പരമമായ മുന്‍ഗണന നല്‍കുന്നുവെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ഗ്വാളിയോറില്‍ ഉണ്ടായത് എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്ന് എയര്‍ ഇന്ത്യ എക്‌സപ്രസ് വിശദീകരിച്ചു

Related Articles

Latest Articles