Saturday, May 18, 2024
spot_img

മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങള്‍, ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആഹ്വാനം

തിരുവനന്തപുരം: ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപന പ്രവൃത്തികളോട് പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍ ക്യാമ്പയിന്‍. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന യോഗ ഗുരു ബാബ രാംദേവ് അടക്കമുള്ളവര്‍ ആഹ്വാനം ചെയ്തിരുന്നു. പ്രമുഖര്‍ ഉള്‍പ്പെടെ ഏറ്റെടുത്തതോടെ ബോയ്‌ക്കോട്ട് മെയ്ഡ് ഇന്‍ ചൈന, ബോയ്‌ക്കോട്ട് ചൈനീസ് പ്രൊഡക്ട് എന്നീ ഹാഷ്ടാഗിലുള്ള 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ട്വിറ്ററില്‍ തരംഗമായി മാറി.

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതോടൊപ്പം ഇന്ത്യയുടെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്‌ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും ബാബ രാംദേവ് ആഹ്വാനം ചെയ്തു. രാംദേവിന്റെ ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചകാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം രംഗത്തെത്തിയത്. ഇത് ഇന്ത്യന്‍ ജനത ഏറ്റെടുക്കുകയായിരുന്നു.

ഒരാഴ്ച്ചയ്ക്കകം എല്ലാ ചൈനീസ് സോഫ്റ്റ് വെയറുകളും ഉപേക്ഷിക്കും, ഒരു വര്‍ഷത്തിനകം എല്ലാ ചൈനീസ് ഹാര്‍ഡ് വെയറുകളും ഉപേക്ഷിക്കും-ഇതായിരുന്നു സോനം വാങ്ചകിന്റെ വാക്കുകള്‍. സോനം വാങ്ചുകിന്റെ ആഹ്വാനത്തില്‍ പ്രചോദനം കൊണ്ട് ബോളിവുഡിലെ പ്രമുഖര്‍ ചൈന ബഹിഷ്‌ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി. ഇന്ത്യന്‍ ഉത്പന്നങ്ങളെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തുള്ള സപ്പോര്‍ട്ട് മെയ്ഡ് ഇന്‍ ഇന്ത്യ ഹാഷ്ടാഗിലുള്ള സന്ദേശങ്ങളും സജീവമായി.

പ്രാദേശിക സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്ലാറ്റ്‌ഫോമില്‍ ഭാരതീയ തത്വം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഷെയര്‍ചാറ്റ് ഉപയോഗിക്കാന്‍ പ്രശസ്ത കഥക് നര്‍ത്തകി സ്മൃതി രാജും ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്തു.

Related Articles

Latest Articles