Tuesday, October 20, 2026

മോട്ടോർ വാഹന വകുപ്പിനെ കണ്ടവരുണ്ടോ?

എരുമേലി: കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് കര്‍ശന നടപടികളുമായി പ്രവര്‍ത്തിക്കുമ്പോൾ മോട്ടോര്‍ വാഹന വകുപ്പ് മാത്രം ഒന്നും ചെയ്യാതെ പതുങ്ങി നടക്കുന്നു എന്ന് വ്യാപക ആക്ഷേപം ഉയരുന്നു സംസ്ഥാനത്തുടനീളം പോലീസ് റോഡിലിറങ്ങി വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തിയും, കേസെടുത്തും അനാവശ്യയാത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമമ്പോഴാണ് ഒന്നും ചെയ്യാതെ മോട്ടോര്‍ വാഹന വകുപ്പ് ഒളിച്ചു നടക്കുന്നത്.

കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്താനും, ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും, പോലീസും, വിവിധ സന്നദ്ധ സംഘനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം സേവന രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട വകുപ്പ് ഇതൊന്നും ചെയ്യാതെ മാറി നിൽക്കുന്നത്.

Related Articles

Latest Articles