യുവം – 2023 പരിപാടി ഗംഭീരമായി പര്യവസാനിച്ചു. പ്രധാനമന്ത്രി മോദിജി കേരളത്തിലെ യുവജനങ്ങൾക്ക് ആവേശവും പ്രതീക്ഷയും നൽകിക്കൊണ്ട് ഉജ്ജ്വലമായാണ് പ്രസംഗിച്ചത്. ഇത് പോലത്തെ ഒരു പരിപാടിക്ക് കേരളം ഇതിനു മുൻപ് സാക്ഷ്യം വഹിച്ചിട്ടില്ല. കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഒരു മാറ്റത്തിൻ്റെ കൊടുങ്കാറ്റാണ് ശ്രീ.മോദിജി അഴിച്ചു വിട്ടിരിക്കുന്നത്. ഇനിയങ്ങോട്ട് കേരളത്തിൽ ബി.ജെ.പി.യിലേക്ക് ഒരൊഴുക്കായിരിക്കും. രാജ്യത്തിൻ്റെ സമഗ്ര മാറ്റത്തിൽ പങ്ക് ചേരാൻ യുവാക്കൾ ബി.ജെ.പി.യിലേക്ക് ആർത്തലച്ചു വരും. മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും എത്രമാത്രം ജീർണ്ണിച്ചതാണെന്ന് തിരിച്ചറിയാത്തവർ ആരുമില്ല. കേരളത്തിൻ്റെ മാറ്റം, വികസനത്തിലേക്കുള്ള മുന്നേറ്റം ബി.ജെ.പി.യിലൂടെ മാത്രമേ സാധ്യമാകൂ.
സി.പി.എമ്മിലും കോൺഗ്രസ്സിലും ഉള്ള നിരവധി യുവാക്കൾ, മുതിർന്നവർ, ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ ഉള്ളവർ ബി.ജെ.പി.യിൽ ചേരാൻ മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. എല്ലാവരും ഒരു തുടക്കത്തിന് കാത്തിരിക്കുകയായിരുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്ക് എല്ലാവർക്കും ഭയമായിരുന്നു. ആ ഭയത്തിൻ്റെ വേലിക്കെട്ടാണ് മോദിജി ഇന്ന് തകർത്തെറിഞ്ഞത്. യുവാക്കൾക്ക് ഭയമല്ല ഭാവിയെ കുറിച്ച് പ്രതീക്ഷയാണ് വേണ്ടത് എന്ന് മോദിജി വളരെ മനോഹരമായി ഉൽബോധിപ്പിച്ചു.
കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും അഴിമതിയുടെയും ജീർണ്ണതയുടെയും വക്താക്കളാണ്. ബി.ജെ.പി.യാണ് രാജ്യത്തിൻ്റെ വികസനത്തിൻ്റെയും യുവാക്കളുടെ തൊഴിൽ ലഭ്യതയുടെയും പ്രതീക്ഷ എന്ന് അനിൽ ആൻ്റണിയും കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് മോദിജി എത്തുന്നതിന് മുൻപേ സംസാരിച്ചിരുന്നു. അനിൽ ആൻ്റണിയുടെ വാക്കുകൾ പാഴാവില്ല. കേരളം നാളെയോടെ മാറാൻ പോവുകയാണ്. ആ മാറ്റത്തെ തടഞ്ഞു നിർത്താൻ പഴകിപ്പുളിച്ച മാർക്സിസ്റ്റ് രാഷ്ടീയത്തിനോ കോൺഗ്രസ്സിൻ്റെ കുടുംബരാഷ്ട്രീയത്തിനോ സാധ്യമല്ല. എത്ര പോസിറ്റീവ് ആയിരുന്നു മോദിജിയുടെ പ്രസംഗം. അദ്ദേഹത്തിൻ്റെ വാക്കുകളിൽ വിദ്വേഷമില്ല, വിഭാഗീയതയില്ല, വെറുപ്പില്ല. ഉള്ളത് സാത്വികത മാത്രം. ഈ ഒരു വരവിൽ മോദിജി കേരളത്തിലെ ജനങ്ങളെ മൊത്തം കൈയിലെടുത്തിരിക്കുകയാണ്.

