Monday, May 20, 2024
spot_img

യുബറിലും കൂട്ടപ്പിരിച്ചുവിടൽ

ദില്ലി:കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ തുടരുന്നു. ഒലയ്ക്ക് പിന്നാലെ യുബറും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. 25% ജീവനക്കാരെയാണ് കുറയ്ക്കുന്നത്. 600 ഓളം പേര്‍ക്ക് ജോലി നഷ്ടമാകും.

പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 10 മുതല്‍ 12 ആഴ്ചവരെയുള്ള ശമ്പളവും നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ ആറു മാസത്തേക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജ് തുടരും. മറ്റു ജോലികള്‍ ലഭിക്കുന്നതിനുള്ള പിന്തുണയുമുണ്ടാകും.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ തിരിച്ചുവരവ് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കുകയല്ലാതെ മറ്റു മാര്‍ഗം കമ്പനിക്കു മുന്നിലില്ലെന്ന് യൂബർ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.

Related Articles

Latest Articles