Categories: Covid 19International

യു എ ഇ യിൽ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ

ദുബൈ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗം പകരുവാനുള്ള ചെറിയൊരു സാധ്യത സൃഷ്​ടിക്കുന്നവര്‍ക്കെതിരെ പോലും കനത്ത ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ച് യു.എ.ഇ. പകര്‍ച്ചവ്യാധി തടയുന്നതിനും പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ്​ ഇൗ നടപടികള്‍. സമ്പർക്ക വിലക്ക്​ ലംഘിച്ച്‌​ നടക്കുന്നവര്‍ക്ക്​ അരലക്ഷം ദിര്‍ഹം (10 ലക്ഷം രൂപ) പിഴ ചുമത്താനാണ്​ തീരുമാനം. ജോലി ആവശ്യത്തിനോ അവശ്യവസ്​തുക്കളോ വാങ്ങുവാനല്ലാതെ വീട്ടില്‍ നിന്ന്​ പുറത്തിറങ്ങിയാല്‍ രണ്ടായിരം ദിര്‍ഹം ചുമത്തും.അനാവശ്യമായി ആശുപത്രികളില്‍ പോകുന്നതു പോലും പിഴ കിട്ടാന്‍ വഴിവെക്കും. സ്വന്തം വാഹനമാണെങ്കില്‍ പോലും മൂന്നിലേറെ പേര്‍ യാത്ര ചെയ്​താല്‍ നല്‍കണം ആയിരം ദിര്‍ഹം ഫൈന്‍. ഇൗ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിന്നെ ഇരട്ടിത്തുക പിഴയായി ഇൗടാക്കും. പിന്നെയും ചെയ്​തുവെന്നു വന്നാല്‍ പ്രോസിക്യുഷന്‍ നടപടികള്‍ ആരംഭിക്കും.മന്ത്രിസഭാ തീരുമാനത്തി​​​ൻ്റെ അടിസ്​ഥാനത്തില്‍ യു.എ.ഇ അറ്റോണി ജനറല്‍ പ്രഖ്യാപിച്ചതാണിത്​. നി​ര്‍ദേശിച്ച മരുന്ന്​ കഴിക്കാതെ, ആശുപത്രിയില്‍ കിടക്കാതെ നടക്കുന്നവര്‍ക്ക്​ അര ലക്ഷം പിഴ ചുമത്തും. അധികൃതര്‍ നിര്‍ദേശിച്ചതു പ്രകാരം അടച്ചിടാത്ത വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍, സിനിമാശാലകള്‍, ജിംനേഷ്യം,ക്ലബുകള്‍, മാര്‍ക്കറ്റുകള്‍, പാര്‍ക്ക്​, കഫേ, റസ്​റ്ററന്‍റുകള്‍, ഷോപ്പിങ്​ മാളുകള്‍ എന്നിവക്കെല്ലാം അര ലക്ഷം ചുമത്തും. ഇവിടെ സന്ദര്‍ശനം നടത്തുന്നവരും 500 ദിര്‍ഹം വീതം പിഴ നല്‍കേണ്ടി വരും.കൂടാതെ, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തിയാല്‍ പതിനായിരം ദിര്‍ഹമാണ്​ പിഴ. പങ്കെടുക്കാനെത്തിയവര്‍ അയ്യായിരം വീതം നല്‍കേണ്ടി വരും. പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന്​ വന്നവര്‍ക്ക്​ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടായിരം ദിര്‍ഹം ചുമത്തും.താല്‍കാലിക അടച്ചിടലില്‍ നിന്ന്​ ഒഴിവാക്കിക്കൊടുത്ത സ്​ഥലങ്ങളില്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിട്ടില്ലെങ്കില്‍ 3000 ദിര്‍ഹം പിഴ ഇൗടാക്കും. രോഗാണുകലര്‍ന്നതോ കലരാന്‍ സാധ്യതയുള്ളതോ ആയ വസ്​ത്രങ്ങള്‍, ​ലഗേജുകള്‍ തുടങ്ങിയവ കൃത്യമായ അണുനാശനം നടത്തുകയോ അതിനാവുന്നില്ലെങ്കില്‍ നശിപ്പിക്കുകയോ വേണം. അല്ലാത്ത പക്ഷം 3000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. കപ്പലില്‍ വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ 10000 ദിര്‍ഹം പിഴയുണ്ട്​. അണുനശീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തവര്‍ക്ക്​ അയ്യായിരം ദിര്‍ഹം പിഴ ചുമത്തും. അനാവശ്യമായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക്​ പോകുന്നതും ഒഴിവാക്കണം. ആയിരം ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ആവശ്യപ്പെട്ടിട്ടും ആരോഗ്യപരിശോധന നടത്താന്‍ കൂട്ടാക്കാതെ വന്നാല്‍ അയ്യായിരം ദിര്‍ഹമാണ്​ പിഴ.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

18 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

23 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

2 days ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

2 days ago