Saturday, April 27, 2024
spot_img

യൂറോപ്പ്യൻ യുവതയ്ക്ക് മാർഗദർശകമായി ആയുദ്ധ് സമ്മിറ്റ്; നേതൃത്വം നൽകി സ്വാമി ശുഭാമൃതാനന്ദ പുരി | AYUDH

യൂറോപ്പ്യൻ യുവതയ്ക്ക് മാർഗദർശകമായി ആയുദ്ധ് സമ്മിറ്റ്; നേതൃത്വം നൽകി സ്വാമി ശുഭാമൃതാനന്ദ പുരി.

മാതാ അമൃതാനന്ദമയി മഠത്തിന്റെ യൂറോപ്പിയൻ ചാപ്റ്റർ എൻ ചാർജും, അമ്മയുടെ പ്രധാന വിവർത്തകരിൽ ഒരാളുമായ സ്വാമി ശുഭാമൃതാനന്ദ പുരി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ആശ്രമത്തിൽ സന്ദർശനം നടത്തി.. ജൂൺ 28 മുതൽ ജൂലൈ മൂന്നു വരെ ഫ്രാങ്ക്ഫർട്ടിൽ നടന്ന അമൃത യുവ ധർമ ധാരയുടെ ” ദ പവർ ഇൻ യൂത്ത് ” എന്ന യുവതി യുവാക്കളുടെ സമ്മിറ്റിൽ പങ്കെടുക്കുവാനാണ് അദ്ദേഹം എത്തിയത്.. 23 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 15 നും 30 നും ഇടയ്ക്ക് പ്രായമുള്ള നിരവധി ആളുകളാണ് ഇതിൽ പങ്കെടുത്തത്… കൂടാതെ മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി, സ്വാമിനി അമൃത ജ്യോതി പ്രാണ എന്നിവർ നേതൃത്വം നൽകി.

ഈ ചടങ്ങുകൾക്ക് ഇടയിൽ ആണ് സ്വാമി ശുഭാമൃതാനന്ദ പുരി തത്വമയി ചാനലിനു വേണ്ടി പ്രത്യേക അഭിമുഖം അനുവദിച്ചത്. യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ , അവയ്ക്കുള്ള നിർദേശങ്ങൾ ഉക്രൈൻ റഷ്യ യുദ്ധമുഖത്ത് നിന്ന് പലായനം ചെയ്യേണ്ടി വന്ന വിദ്യാർത്ഥികൾക്കായി നടത്തിയ സേവനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് സ്വാമി സംസാരിച്ചു…

ഈ പ്രത്യേക അഭിമുഖത്തിന്റെ സമ്പൂർണ്ണ രൂപം മുകളിൽ കാണാവുന്നതാണ്

Related Articles

Latest Articles