Wednesday, October 14, 2026

രാജ്യം ഒറ്റക്കെട്ടായി പോരാടുന്നു; ജനം നയിക്കുന്നുവെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍

രാജ്യം കോവിഡ് വിരുദ്ധ പോരാട്ടം ഉജ്ജ്വലമായി നയിക്കുന്നുവെന്ന് പ്രധാനമന്ത്രി. മഹാമാരിക്കെതിരെയുള്ള യുദ്ധം ഈ രാജ്യത്തെ ജനങ്ങളാണ് നയിക്കുന്നതെന്നും 130 കോടി ജനങ്ങളുടെ പോരാട്ടവീര്യത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കുകളോടും നിയന്ത്രണങ്ങളോടും ജനങ്ങള്‍ പരിപൂര്‍ണ്ണമായി സഹകരിക്കുന്നതിന് നന്ദി പറഞ്ഞ നരേന്ദ്രമോദി, ലക്ഷ്യത്തിലെത്തും വരെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരൊറ്റ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ലോക്ഡൗണ്‍ കാലഘട്ടത്തിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും മരുന്നും, മെഡിക്കല്‍ സാമഗ്രികളും പോലുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യോമസേനയും നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആപത്കാലത്തിലുള്ള നിസ്വാര്‍ഥ സേവനത്തിന് ഇരുവിഭാഗങ്ങളോടും കൃതജ്ഞത പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല.

അമിത ആത്മവിശ്വാസം പാടില്ല. കോവിഡ് തന്റെ പ്രദേശത്ത് വരില്ലെന്ന് ആരും കരുതരുത്. നിതാന്തജാഗ്രത വേണം, ലോകം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്.കോവിഡ് പ്രതിരോധത്തിന്റെ ജനകീയ അടിത്തറ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റ് ആരംഭിച്ചു. covidwarriors.gov.in എന്ന പേരിലാണ് സൈറ്റ്.

മറ്റ് രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കിയത് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായാണ് മരുന്ന് നല്‍കിയതെന്ന് വിശദീകരണം.

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങളുടെ പങ്ക് വലുതാണ്.
എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് വീണ്ടും പ്രധാനമന്ത്രിയുടെ ആഹ്വാനം. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. ഇത്തരം ദുശ്ശീലങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാക്കണം.

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കഴിഞ്ഞമാസം 29ന് നടത്തിയ മന്‍കി ബാത്തില്‍ ഇത് ജീവന്‍മരണ പോരാട്ടമാണെന്ന് വ്യക്തമാക്കിയിരുന്നു

Related Articles

Latest Articles