Friday, May 3, 2024
spot_img

സന്തോഷ വാർത്ത ! പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ലണ്ടന്‍ : വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളില്‍ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചു. വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും. നേരത്തെ കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത ആയിരുന്നെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

ഏറ്റവും പുതിയ വാട്ട്സ്ആപ്പ് അപ്ഡേഷനായിരിക്കണം നിങ്ങള്‍ ഉപയോഗിക്കേണ്ടത്.വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതിൽ നാല് പേരിൽ കൂടുതൽ ആളുകൾക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതായിരുന്നു. ഇതിനാണ് പരിഹാരം വന്നിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ മിക്കതും ലോക്ക്ഡൗൺ നടപ്പിലാക്കിയതോടെ വീഡിയോ, വോയ്‌സ് കോള്‍ സേവനങ്ങള്‍ക്ക് ഡിമാൻഡ് ഉയർന്നിരുന്നു. ഈ സാഹചര്യത്തില്‍ ആണ് വീഡിയോ കോളിലും വോയ്‌സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് വർധിപ്പിച്ചത്. സര്‍വ്വസാധാരണമായ സന്ദേശ കൈമാറ്റ ആപ്പ് എന്ന നിലയില്‍ വേഗം ഇത് ഉപയോഗിക്കാനും എല്ലാവര്‍ക്കും സാധിക്കും.

Related Articles

Latest Articles