Thursday, May 16, 2024
spot_img

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കാജനകം…

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 40000 കടന്നു. മുംബൈയില്‍ 1382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 776 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ പതിമൂവായിരത്തിലേക്ക് അടുക്കുകയാണ്. ഏഴ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടി.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ വലിയതോതിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2345 പോസിറ്റീവ് കേസുകളും 64 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 41,642ഉം മരണം 1454ഉം ആയി. മുംബൈയിലാണ് രോഗവ്യാപനം കൂടുതല്‍. 25317 പോസിറ്റീവ് കേസുകളും 882 മരണവും റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ 47 പേര്‍ക്ക് കൂടി രോഗം പിടിപ്പെട്ടു.

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 776 പുതിയ കേസുകളും ഏഴ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈയില്‍ മാത്രം 567 പുതിയ രോഗികള്‍. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 13,967ഉം, മരണം 94ഉം ആയി. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 371 കേസുകളും 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 12910ഉം, മരണം 733ഉം ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ 571 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 11659 ആയി. രാജസ്ഥാനില്‍ 212 പേര്‍ കൂടി രോഗബാധിതരായി. ആകെ പോസിറ്റീവ് കേസുകള്‍ 6227 ആയി ഉയര്‍ന്നു.

Related Articles

Latest Articles