Friday, May 3, 2024
spot_img

രാജ്യത്ത് സമൂഹ വ്യാപനം?

ദില്ലി: രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട റാന്‍ഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 199 പേരാണ് മരിച്ചിരിക്കുന്നത്. 6412 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 30 പേരാണ്. 547 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,364 ഉം, മരണസംഖ്യ 97 ആയി ഉയര്‍ന്നു. മുംബൈയിലും പൂനെയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മുംബൈയില്‍ ഒമ്പതും പൂനെയില്‍ ആറ് മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ധാരാവി അടക്കമുള്ള ജനസാന്ദ്രതയുള്ള മേഖലകളില്‍ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് സര്‍ക്കാര്‍. ഹോട്ട്സ്പോട്ടുകള്‍ കണക്കാക്കിയ മുംബൈയിലെ 381 ഇടങ്ങള്‍ അടച്ചിട്ടു. ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ദക്ഷിണകൊറിയയില്‍ നിന്നെത്തിക്കാന്‍ മുംബൈ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ച 96 ല്‍ 84 പേരും ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ കൊവിഡ് രോഗികളെ ചികിത്സിച്ച ഒരു ഡോക്ടറും ഉള്‍പ്പെടുന്നു.

കര്‍ണാടകയില്‍ 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 197 ആയി. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു.

Related Articles

Latest Articles