Saturday, October 3, 2026

ലോക്ക് ഡൗൺ ആയതോടെ വാറ്റ് സജീവം

കൊച്ചി : അങ്കമാലി എടക്കുന്നില്‍ പുലിക്കല്ലില്‍ 14 ലിറ്റര്‍ ചാരായം പിടികൂടി.പോലീസ് നടത്തിയ പരിശോധനയില്‍ ആണ് ചാരായം പിടിച്ചെടുത്തത്.

സംഭവുമായി ബന്ധപ്പെട്ട് ആവണംകോട് സ്വദേശികളായ രാഹുല്‍(28), കിരണ്‍(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . ബൈക്കില്‍ ചാരായവുമായി പോകുന്നതിനിടെ ഇവര്‍ പോലീസിന്റെ വലയിലാവുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്ന് വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം.

Related Articles

Latest Articles