Sunday, October 4, 2026

രാജ്യത്ത് സ്ഥിതി ആശങ്കാജനകം. മഹാരാഷ്ട്ര തന്നെ ഒന്നാംസ്ഥാനത്ത്

ദില്ലി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9,996 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. 357 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ എണ്ണായിരം കടന്നു. മഹാരാഷ്ട്രയില്‍ 3438 പേരും ഗുജറാത്തില്‍ 1347 പേരും മരിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം രോഗികളുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 94,041 പേര്‍ക്കാണ് രോഗമുള്ളത്. ദില്ലിയില്‍ 32,810 പേര്‍ക്കും തമിഴ് നാട്ടിൽ 36,841പേര്‍ക്കും രോഗം പിടിപ്പെട്ടു. ഗുജറാത്തില്‍ 21,521, രാജസ്ഥാനില്‍ 11,600, ഉത്തര്‍ പ്രദേശില്‍ 11,610 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം. ദില്ലിയില്‍ 984 പേരും മധ്യ പ്രദേശില്‍ 427 പേരും ബംഗാളില്‍ 432 പേരും മരിച്ചു.

കേരളത്തില്‍ ഇന്നലെ കൊറോണ വൈറസ് ബാധിച്ചു ഒരാള്‍ മരിച്ചിരുന്നു. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശിയായ പികെ മുഹമ്മദാണ് മരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം. 70 വയസായിരുന്നു. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനെട്ടായി.

Related Articles

Latest Articles