Thursday, May 16, 2024
spot_img

രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്, വൈറസ് ബാധിതര്‍ 15ലക്ഷത്തിലേക്ക്; മരണം 33,000 കടന്നു

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 654 മരണമടഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു. ഇതില്‍ 4,96,988 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് . 9,52,744 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ 33,425 പേരാണ് വൈറസ ബാധയെ തുടര്‍ന്ന്് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം , മഹാരാഷ്ട്രയില്‍ ഇന്നലെ 7924 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,83,723 ആയി. 227 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 13,883 ആയി ഉയര്‍ന്നു.

2,21,944 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. 1,47,592 ആണ് ആക്ടീവ് കേസുകള്‍. ഇന്നലെ മാത്രം 8,706 പേര്‍ക്ക് രോഗ മുക്തിയുണ്ടായി. സംസ്ഥാനത്തെ രോഗ മുക്തി നിരക്ക് 57.84 ശതമാനമായെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles