Saturday, May 18, 2024
spot_img

രാത്രി ഉറങ്ങുന്നതിനിടയിൽ ബോധം വരുക പക്ഷെ ചലന ശേഷി ഇല്ല..സംസാര ശേഷി ഇല്ല..എന്ത്കൊണ്ട് ? | Sleep Paralysis

മനസ്സിന് പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ ഉണ്ട്, അതിനെ ബോധമനസ്സ് എന്നും ഉപബോധമനസ്സ് എന്നും പറയുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളില്‍ എഴുത്ത് , വര, ചിഹ്നങ്ങള്‍, ആഗ്യം എന്നിവഉപയോഗിച്ച് മറ്റൊരാള്‍ക്ക് നാം പറഞ്ഞുകൊടുക്കാന്‍ പറ്റുന്ന വിവരങ്ങള്‍ ബോധമനസ്സില്‍ ആണുപ്രധാനമായും ശേഖരിക്കുന്നത്,നമ്മുടെചുറ്റും നാം കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളില്‍ വളരെചെറിയ ഒരു ഭാഗം മാത്രമേ നമ്മുടെ ബോധമനസ്സില്‍ ശേഖരിക്കുന്നുള്ളു, ബാക്കി എല്ലാം നമ്മുടെ ഉപബോധമാനസ്സിലാണ് ശേഖരിച്ചുവക്കുന്നത്,അതായത് പ്രധാനമായും ഉള്ള കാര്യങ്ങള്‍ ബോധമനസ്സില്‍ ശേഖരിക്കുന്നു , എന്നിരുന്നാലും നമ്മുടെ ഉപബോധമനസ്സില്‍ ശേഖരിക്കുന്ന കാര്യങ്ങള്‍ആണു പ്രധാനമായും സ്വപ്നങ്ങള്‍ക് അടിസ്ഥാനം.

രാത്രി ഉറങ്ങുന്നതിനിടയിൽ ബോധം വരുക..പക്ഷെ ചലന ശേഷി ഇല്ല..സംസാര ശേഷി ഇല്ല..
റൂമിന്റെ ഒരു ഭാഗത്ത്‌ നിന്നും നിങ്ങൾ ഒന്ന് ചിന്തിച്ചാൽ തന്നെ പേടിപ്പെടുത്തുന്ന രൂപം നിങ്ങളുടെ അടുത്തേക്ക്‌ വന്ന് ദേഹത്ത്‌ കയറി ഇരുന്ന് നിങ്ങളുടെ കഴുത്ത്‌ ഞെരിക്കുന്നു..പക്ഷെ നിങ്ങൾക്ക്‌ അനങ്ങാനോ ഒച്ച വെക്കാനൊ കഴിയുന്നില്ല..ശ്വാസം മുട്ടുന്നു..30 സെകന്റിൽ കൂടുതൽ ഇങ്ങനെ കടന്ന് പോകുന്നു..പെട്ടെന്ന് ചലന ശേഷി കിട്ടുന്നു..മുന്നിലുള്ള രൂപം അപ്രതിക്ഷ്യമാകുന്നു..

ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്ക്‌ ഉണ്ടായിട്ടുണ്ടൊ?

ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെയാണ്‌ Sleep Paralysis എന്ന് വിളിക്കുന്നത്‌..10ൽ 4 പേർക്കും Sleep Paralysis അനുഭവപ്പെടും എന്ന് സൈക്രാടിസ്റ്റുകൾ പറയുന്നു..

ശരിക്കും Sleep Paralysis ഉണ്ടാവുന്നത്‌ നിങ്ങൾ ഉറക്കത്തിലോ പൂർണ്ണ ബോധത്തിലോ ഉള്ളപ്പോൾ അല്ല…അതിന്റെ ഇടക്കുള്ള ഒരു സ്റ്റേജിലാണ്‌.ബോധം കുറച്ച്‌ ഉണ്ടെങ്കിലും ശരീരം പാരലൈസ്‌ ആയ അവസ്ഥ..ആ സമയത്താണ്‌ നിങ്ങളെ പേടിപെടുത്തുന്ന മേൽ പറഞ്ഞ പോലത്തെ സംഭവങ്ങൾ ഉണ്ടാവുക..
ചിലപ്പോൾ ആ രൂപം ഒന്നും ചെയ്യാതെ നിങ്ങളുടെ അടുത്ത്‌ വന്ന് വെറുതേ ഇരിക്കും ചിലപ്പൊ ആക്രമിക്കും..നിങ്ങൾക്ക്‌ ഇതെല്ലാം കാണാനും അനുഭവപ്പെടാനും പറ്റുന്നുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയില്ല..
ചില ആളുകൾക്ക്‌ ഈ രൂപങ്ങൾ ഒന്നും കാണാതെ തന്നെ Sleep Paralysis ഉണ്ടാകാറുണ്ട്‌..

ഇത്‌ അനുഭവപ്പെടുമ്പോൾ ആരായാലും ഒന്ന് വിറച്ച്‌ പോകും..കുറച്ച്‌ പേടി കൂടി ഉള്ള ആളാണെങ്കിൽ പറയണ്ട.

ഉറക്കത്തിലേക്ക് വീഴുന്ന ആദ്യഒന്നരമണിക്കൂറിനുള്ളിൽ നിദ്രാഘട്ടത്തിലെത്തുന്നു. ഈ ഘട്ടത്തില്‍ തലച്ചോര്‍പൂർണ്ണമായും ‘ഉണർന്നിരി’ക്കുകയും ശരീരം ‘സ്തംഭനാവസ്ഥ’യിൽ ആയിരിക്കുകയും ചെയ്യും ! അതായത് മനസ് ഉണർന്നു പ്രവർത്തിക്കുന്നു. സ്വപ്നങ്ങൾ ഈ ഘട്ടത്തിലാണുണ്ടാവുന്നത്. അതിലെ സംഭവങ്ങളോടൊക്കെ നമ്മുടെ മനസ്സ് കൃത്യമായി പ്രതികരിക്കുന്നുണ്ട്. നാം മനസ്സിൽ നിലവിളിക്കുന്നു, കരയുന്നു, പൊട്ടിച്ചിരിക്കുന്നു … പക്ഷേ… ശരീരം – അത് സ്തംഭിച്ചിരിക്കും. നമുക്ക് ഭയം മൂലം ‘ഓടാൻ’ തോന്നിയാലും കാലുകൾ അനങ്ങുന്നില്ല, നിലവിളിക്കാൻ തോന്നിയാലും തൊണ്ട അടഞ്ഞിരിക്കുന്നു…

ഇത്‌ വായിക്കുന്ന ഭൂരിഭാഗം ആളുകൾക്കും Sleep Paralysis അനുഭവപ്പെട്ടിരിക്കണം.നിങ്ങളെ പേടിപ്പെടുത്തിയതും നിങ്ങൾ സ്വപ്നം ആണെന്ന് വിചാരിച്ചതും ചിലപ്പൊ ഇതായിരിക്കാം…

Related Articles

Latest Articles