Sunday, May 19, 2024
spot_img

തർബിയത്തിൽ എത്തിയ സിപിഎമ്മുകാരൻ, കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ

തർബിയത്തിൽ എത്തിയ സിപിഎമ്മുകാരൻ, കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ | CPM

വിരമിക്കുന്നതിന് തൊട്ടുമുമ്പ് മുൻ ഡിജിപി ലോക്നാഥ് ബഹ്റ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കേരളത്തിലെ തീവ്രവാദ സാന്നിധ്യത്തെ കുറിച്ചും ലൗ ജിഹാദിനെ കുറിച്ച് എല്ലാം അദ്ദേഹം വ്യക്തമായി തന്നെ മാധ്യമങ്ങൾക്കുമുന്നിൽ വ്യക്തമാക്കിയിരുന്നു. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയിരിക്കുന്നു എന്നാണ് മുൻ ഡിജിപി മാധ്യമങ്ങളോട് അന്ന് പറഞ്ഞത്. ഇപ്പോഴിതാ മലപ്പുറത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ ഗില്‍ബര്‍ട്ടിന്റെ ഭാര്യയെയും മകനെയും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച കോടതി ഒരാഴ്ച്ചയക്കുള്ളില്‍ ഇരുവരെയും ഹാജരാക്കാന്‍ ഉത്തരവിട്ടു. ഗില്‍ബര്‍ട്ടിന്റെ ഭാര്യയും, മകനും നിലവില്‍ കോഴിക്കോട്ടെ മത പരിവര്‍ത്തന കേന്ദ്രത്തില്‍ ആണ്. ഭാര്യയേയും മകനേയും നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെതിരേ പരാതിയുമായി രംഗത്തെത്തിയ ഗില്‍ബര്‍ട്ടിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി ഗില്‍ബര്‍ട്ടിനെ ആണ് സിപിഎം പുറത്താക്കിയത്. സിപിഎം നീരോല്‍പ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമാണ് ഗില്‍ബര്‍ട്ട്. പഞ്ചായത്ത് മെമ്പര്‍ നസീറ, ഭര്‍ത്താവ് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു. എന്നാല് പാര്ട്ടി ഇതു ഒന്നു കേൾക്കുക പോലും ചെയ്തിരുന്നില്ല.

ഗില്‍ബര്‍ട്ട് പറയുന്നതനുസരിച്ച് സമീപത്ത് ബേക്കറി നടത്തുന്ന കോട്ടിയാടിന്‍ ഇസ്മായില്‍, കുഞ്ഞോന്‍ എന്നു വിളിക്കുന്ന ലത്തീഫ്, ഷാഹുല്‍ ഹമീദ്, അയല്‍വാസി ബുഷ്‌റ, കുല്‍സു തുടങ്ങിയ ചിലരും ഈ സംഘത്തിലുണ്ട്. ടാക്‌സി ഡ്രൈവറായ താന്‍ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ സമീപ വാസികളായ ഈ മുസ്ലീം സ്ത്രീകള്‍ വീട്ടിലെത്തി ക്യാന്‍വാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തത്. മതം മാറിയാല്‍ 25 ലക്ഷവും വീടും നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നു. എന്നാല്‍ ഭാര്യാ മാതാവും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തുകയാണുണ്ടായതെന്നും ഗില്‍ബര്‍ട്ട് പറയുന്നു.

ഐ.എസ് എന്ന തീവ്രവാദ സംഘടനയെപ്പറ്റിയും ഭാര്യ എന്നോട് പലവട്ടം ചോദിച്ചിട്ടുണ്ട്, നീ എന്തിനാണ് ഇതൊക്കെ അറിയുന്നതെന്ന് ചോദിക്കുമ്പോള്‍ ബുഷറാത്ത പറഞ്ഞു എന്ന് പറയും. അവനവന്റെ വീട്ടിലെ ഒരു കുട്ടിയെ കൊണ്ടു പോകുമ്പോള്‍ മാത്രമേ ഇവര്‍ക്ക് ഇതിന്റെ വേദന മനസിലാവുകയുള്ളൂ. ഒരാഴ്ചയായി ഉറങ്ങാന്‍ സാധിക്കുന്നില്ല. സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കാന്‍ പറ്റുന്നില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. എന്തായാലും സംഭവത്തില് ശക്തമായ ഇടപെടലാണ് ഇപ്പോള് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles