ദില്ലി: രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജ ദൂരദർശനിൽ തത്സമയം സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങ് , പ്രധാനമന്ത്രിയുടെ മറ്റേതൊരു പരിപാടിയും പോലെ ഇതും ഉൾപ്പെടുത്തുമെന്ന് പ്രസാർ ഭാരതി വൃത്തങ്ങൾ അറിയിച്ചു.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചരിത്രപരമായ നിമിഷമായിരിക്കും ഇത്. ചടങ്ങ് ദൂരദർശനിലും മറ്റ് ചാനലുകളും സംപ്രേക്ഷണം ചെയ്യുമെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി അയോദ്ധ്യയിലുണ്ടാകുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെദേശീയ വക്താവ് വിനോദ് ബൻസലും ട്വീറ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യ സന്ദർശിച്ച് ഭൂമി പൂജയ്ക്ക് മുന്നോടിയുള്ള ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.

