Tuesday, May 14, 2024
spot_img

പ്രധാനമന്ത്രിയുടെ 67 -മത്തെ മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു; കാർഗിൽ വീരയോദ്ധാക്കളുടെ സ്മരണ എന്നും നിലനിൽക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി : പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. രാവിലെ 11 മണിക്കാണ് പരിപാടി ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ അറുപത്തി ഏഴാമത്തെ റേഡിയോ പ്രേക്ഷേപണമാണിത് . കാർഗിൽ വിജയദിവസമായ ഇന്ന് കാര്‍ഗിൽ വീരയോദ്ധാക്കളുടെ സ്മരണ എല്ലാകാലത്തും നിലനിൽക്കുമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സൈനികരുടെ ധീരതയും അർപ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കും എന്നും അകാരണമായ ശത്രുത പാകിസ്ഥാന്‍റെ ശീലമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

ജൂൺ 28ന് നടന്ന അവസാന റേഡിയോ സംഭാഷണത്തിൽ, എത്ര വെല്ലുവിളികൾ മുന്നിൽ നിറഞ്ഞാലും, അതെല്ലാം വിജയകരമായി മറികടന്ന ചരിത്രമാണ് ഇന്ത്യക്കുള്ളത് എന്ന പ്രഖ്യാപനത്തോടെ, പ്രധാനമന്ത്രി ജനതയ്ക്ക് ധൈര്യം പകർന്നിരുന്നു.

Related Articles

Latest Articles