Thursday, October 8, 2026

രാഷ്ട്രപതി ഭവനിലെ ജീവനക്കാരിയുടെ മരുമകള്‍ക്ക് കൊവിഡ്; 125 കുടുംബങ്ങള്‍ ഐസൊലേഷനില്‍

ദില്ലി: രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിയുടെ മരുമകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന കെട്ടിട സമുച്ചയത്തിനുള്ളിലെ 125 കുടുംബങ്ങളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ശുചീകരണത്തൊഴിലാളിയുടെ മരുമകളുടെ അമ്മ കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. ബന്ധുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള എല്ലാവരും ഇവരുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതിനെ തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരെയും ഐസൊലേഷനിലാക്കിയിരുന്നു. എന്നാല്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പക്ഷേ കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് 19 പരിശോധനാഫലം എത്തിയപ്പോള്‍ ശുചീകരണതൊഴിലാളിയുടെ മരുമകള്‍ക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.

Related Articles

Latest Articles