Tuesday, May 21, 2024
spot_img

രാഹുല്‍ ഗാന്ധീ…കുത്തിത്തിരിപ്പ് നിര്‍ത്തൂ…ജെ.പി.നദ്ദ…

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ . നിർണായക ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്ന സമയത്ത് രാഹുൽ ഗാന്ധി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് നദ്ദ ആഞ്ഞടിച്ചു . ഇന്ത്യൻ സേനയുടെ ആത്മവീര്യം കെടുത്തുകയാണ് രാഹുൽ ചെയ്യുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസാണ് ധാരണ പത്രം ഒപ്പുവെച്ചത് . പിന്നീട് ഭൂമി കൈമാറി . മാത്രമല്ല, ഡോക്ലോം വിഷയ സമയത്ത് രാഹുൽ രഹസ്യമായി ചൈനീസ് എംബസിയിലേക്ക് പോയിരുന്നു – നദ്ദ വിമർശിച്ചു

നേരത്തെ ഇന്ത്യ -ചൈന അതിർത്തി തർക്കത്തിൽ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അതേസമയം, ഇന്ത്യ-ചൈന-റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴിയാണ് യോഗം.

Related Articles

Latest Articles