Friday, May 3, 2024
spot_img

രോഗവ്യാപകര്‍ തബ്ലീഗി ജമാഅത്തിന്റെ നിസാമുദ്ദിന്‍ മര്‍ക്കസ് കെട്ടിടം നിലം പൊത്തുന്നു?

ദില്ലി: തബ്ലീഗി ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള നിസാമുദ്ദീന്‍ മര്‍ക്കസിന്റെ 9 നിലകെട്ടിടം പൊളിച്ചുമാറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍കസ് നിര്‍മ്മിച്ച ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കൈവശമില്ല എന്നാണ് സൂചന.

എല്ലാ നിയമങ്ങളെയും ലംഘിച്ചു കൊണ്ടായിരുന്നു നിസാമുദ്ദീനിലെ തബ്ലീഗി മര്‍ക്കസിന്റെ നിര്‍മണം.മര്‍ക്കസ് നിര്‍മ്മിക്കപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പക്കലില്ല. നിയമപ്രകാരം പ്രദേശത്ത് രണ്ടു നിലയുള്ള കെട്ടിടങ്ങള്‍ മാത്രമേ നിര്‍മ്മിക്കാവൂ എങ്കിലും, മര്‍ക്കസ് നിര്‍മ്മിച്ചിരിക്കുന്നത് ഒന്‍പതു നില കെട്ടിടമാണ്.

നിയമവിരുദ്ധമായ നിര്‍മ്മാണത്തെക്കുറിച്ച് പ്രദേശവാസികള്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിരുന്നു. പരാതി അവഗണിക്കുകയല്ലാതെ യാതൊരു നടപടിയും എടുത്തിരുന്നില്ല. ഇപ്പോളത്തെ വിവാദ സംഭവ വികാസങ്ങളെ തുടര്‍ന്ന് കെട്ടിടം സീല്‍ ചെയ്തിരിക്കുകയാണെന്നു സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ രാജ്പാല്‍ സിംഗ് പറഞ്ഞു. പൊളിക്കുന്നതിനു വേണ്ടിയുള്ള രേഖകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പലതവണ കോര്‍പ്പറേഷന്‍ അധികൃതര്‍ മര്‍ക്കസ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒരിക്കലും രേഖകള്‍ ഹാജരാക്കിയിരുന്നില്ല.

അതേസമയം, നിയമപ്രകാരം തന്നെയാണ് മര്‍ക്കസ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്നും അതിന്റെ എല്ലാ രേഖകളും ലഭ്യമാണെന്നും മര്‍ക്കസ് കമ്മിറ്റിയംഗമായ മുഷറഫ് പറഞ്ഞു. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ രേഖകള്‍ ഹാജരാക്കുമെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് കണ്ടെത്തിയ രോഗികളില്‍ 30% വും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles