Wednesday, September 30, 2026

ആറു ജില്ലകളിൽ നിന്ന്, തിരുവനന്തപുരത്തെത്തുന്നവർ, നിരീക്ഷണത്തിൽ കഴിയണം

കേരളത്തിലെ ആറ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശം. ജില്ലാ ആരോഗ്യ വിഭാഗത്തിന്റേതാണ് നിര്‍ദേശം.

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്ന് തിരുവനന്തപുരം ജില്ലയില്‍ തിരിച്ചെത്തുന്നവരാണ് 14 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ തുടരേണ്ടത്.

അതേസമയം, തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞുവെന്ന് കരുതാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണിന് ശേഷവും തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles