ധാക്ക: ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ നങ്കുരമിട്ടിരുന്ന കപ്പലില്‍ 24 രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു. മ്യാന്മറില് നിന്നും മലേഷ്യയിലേക്ക് പോയ കപ്പലിലെ അഭയാര്‍ഥികളാണ് മരിച്ചത്. കോവിഡ് ഭീഷണിയെ തുടര്‍ന്ന് മലേഷ്യയിലേക്ക് പോകാന്‍ സാധിക്കാതെ കപ്പല്‍ ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ട് മാസമായി നങ്കുരമിട്ടിരിക്കുകയായിരുന്നു.
കപ്പലില്‍നിന്ന് വിശന്ന് തളര്‍ന്ന 382 പേരെയും ബംഗ്ലാദേശ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കപ്പലില്‍ 400ല്‍ അധികം യാത്രക്കാരുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് തീര സംരക്ഷണ സേന അറിയിച്ചു.
ഇവരെ മ്യാന്മറിലേക്ക് തിരികെ അയക്കുവാനുള്ള തീരുമാനത്തിലാണ്. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടു.

