ദില്ലി: റീവ അള്‍ട്രാ മെഗാ സൗരോര്‍ജ്ജ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ റീവ യുടെ സമര്‍പ്പണം പ്രധാനമന്ത്രി ഓൺലൈൻ ആയിട്ടാണ് നിര്‍വഹിച്ചത്.
ഈ പതിറ്റാണ്ടില്‍ ശുദ്ധവും ശുചിത്വപൂര്‍ണവുമായ ഊര്‍ജത്തിന്റെ പ്രധാന കേന്ദ്രമായി ഈ മേഖലയെ മുഴുവന്‍ മാറ്റാന്‍ റീവ പദ്ധതിക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റീവ പ്രദേശമാകെ മാത്രമല്ല, ഡല്‍ഹി മെട്രോയ്ക്കും വൈദ്യുതി വിതരണം ചെയ്യാനുള്ള ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
നീമച്ച്, ശാജാപൂര്‍, ഛതര്‍പൂര്‍, ഓംകാരേശ്വര്‍ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള വലിയ പദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍, സമീപഭാവിയില്‍ തന്നെ മധ്യപ്രദേശ് ഇന്ത്യയിലെ സൗരോര്‍ജ്ജത്തിന്റെ പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, ഗിരിവര്‍ഗക്കാര്‍, മധ്യപ്രദേശിലെ കര്‍ഷകര്‍ എന്നിവരാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ.ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പ്രചോദനമാകുന്ന പ്രധാന മാധ്യമം സൗരോര്‍ജ്ജമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
‘ഉറപ്പുള്ളതും ശുദ്ധവും സുരക്ഷിതവും’ എന്നാണ് സൗരോര്‍ജ്ജത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. സൂര്യനില്‍ നിന്നുള്ള നിലയ്ക്കാത്ത ഊര്‍ജ്ജപ്രവാഹമുള്ളതിനാലാണ് ഇത് ഉറപ്പുള്ളതാകുന്നത്. ശുദ്ധമാകുന്നത് പരിസ്ഥിതി സൗഹൃദം എന്നതിനാലാണ്. നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ക്കുള്ള സുരക്ഷിതമായ ഉറവിടമാണ് എന്നതിനാലാണ് ഇത് സുരക്ഷിതമാകുന്നത്.
ഇത്തരം സൗരോര്‍ജ്ജ പദ്ധതികള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ യഥാര്‍ത്ഥ മാതൃകകളാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

