Sunday, May 19, 2024
spot_img

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരും

കൊച്ചി: ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ജനജീവിതം ഉടനെ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു കോവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ചു കൊണ്ട് മാത്രമേ ഇളവുകള്‍ നല്‍കൂ. ഈ മാസം 24 നു ശേഷം മാത്രമെ ഇളുകള്‍ നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. അന്തര്‍ജില്ലാ യാത്രകള്‍ക്കും പൊതുഗതാഗത സംവിധാനത്തിനും ജില്ലയില്‍ നിയന്ത്രണം ഉണ്ടാകും.

24ന് ശേഷം അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 378 പേരാണ് എറണാകുളം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

Related Articles

Latest Articles